തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയിൽ ട്രാഫിക് പൊലീസുകാർക്ക് മാസ്ക് വിതരണം നടത്തി. ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ കേണൽ രാജീവ് മണ്ണാളി എൻ 95 മാസ്ക്കുകൾ സിറ്റി ട്രാഫിക് പൊലീസ് വിഭാഗം അസി. കമ്മിഷണർ സുരേഷ് കുമാർ, അരുൺരാജ് എന്നിവർക്ക് കൈമാറി. ആശുപത്രിയുടെ സി.എൽ.ഒ രാധാകൃഷ്ണൻ നായർ, മാർക്കറ്റിംഗ് മാനേജർ അരുൺ റോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |