ആർഹസ്: യൂബർകപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ചൈന ചാമ്പ്യൻമാരായി. ഡെൻമാർക്ക് വേദിയായ ടൂർണമെന്റിന്റെ ഫൈനലിൽ ചിരവൈരികളായ ജപ്പാനെ 3-1ന് വീഴ്ത്തിയാണ് ചൈന കിരീടം സ്വന്തമാക്കിയത്.ചൈനയുടെ 15-ാം യൂബർ കപ്പ് കിരീട നേട്ടമാണിത്. ആദ്യ വനിതാ സിംഗിൾസിൽ ചൈനയുടെ ചെൻ യുഫെയി ജപ്പാന്റെ അകെൻ യാമഗൂച്ചിയോട് തോറ്റെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടി ചൈന കിരീടമുറപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |