കോട്ടയം: ഉരുൾപൊട്ടിയ കൂട്ടിക്കലിൽ പത്ത് മരണവും, കൊക്കയാറിൽ ആറ് മരണവും സ്ഥിരീകരിച്ചു. കൊക്കയാറിൽ മരിച്ചവരിൽ നാല് കുട്ടികളും ഉൾപ്പെടുന്നു.ഇവിടെ ഇനി ഒരാളെക്കൂടിയാണ് കണ്ടെത്താനുള്ളത്.
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഇന്നും തിരച്ചിൽ തുടരും. ഇന്നലെ പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹം കിട്ടിയിരുന്നു. ഇതിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ നിരീക്ഷണം.ഡി എൻ എ പരിശോധന നടത്തും. ഈ സാഹചര്യത്തിലാണ് ഒരാൾ കൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായ സംശയം ഉയർന്നത്. ഇതോടെയാണ് തിരച്ചിൽ വീണ്ടും ഊർജ്ജിതമാക്കിയത്.
പ്ലാപ്പള്ളിയിൽ നാല് പേരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. സോണിയ (46 ), അലൻ,പന്തലാട്ടിൽ സരസമ്മ മോഹനൻ (58 ), റോഷ്നി (50 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൂട്ടിക്കലിൽ മരിച്ച മാർട്ടിന്റെയും കുടുംബത്തിന്റെ സംസ്കാരം ഇന്ന് നടക്കും.കാവലി പള്ളിയിലാണ് സംസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |