SignIn
Kerala Kaumudi Online
Saturday, 20 April 2024 5.44 AM IST

ക്രാഷ്ടെസ്റ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പൊയിന്റ് നേടിയ ഇന്ത്യൻ കാർ വിപണിയിൽ, പഞ്ചിന്റെ വിലയിലും ഞെട്ടിച്ച് ടാറ്റ

tata-punch

ന്യൂഡൽഹി: രാജ്യത്തെ വാഹന പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ടാറ്റയുടെ മിനി എസ് യു വി മോഡലായ ടാറ്റ പഞ്ച് വിൽപ്പനയ്‌ക്കെത്തി. 5.49 ലക്ഷം രൂപ മുതൽ 8.49 ലക്ഷം വരെയാണ് പഞ്ചിന്റെ വിവിധ മോഡലുകലുടെ വില. ക്രാഷ്ടെസ്റ്റിൽ 5 സ്റ്റാർ നേട്ടവുമായി വിപണിയിൽ എത്തുന്ന പഞ്ച് മുതിർന്നവരുടെ സുരക്ഷയിൽ അഞ്ച് സ്റ്റാറും കുട്ടികളുടെ സുരക്ഷയിൽ നാല് സ്റ്റാറും നേടിയിരുന്നു. ക്രാഷ് ടെസ്റ്റിൽ കുട്ടികൾക്കുള്ള സുരക്ഷയിൽ ഏറ്റവും കൂടുതൽ സ്റ്റാറുകൾ നേടുന്ന ഇന്ത്യൻ വാഹനം കൂടിയാണ് പഞ്ച്.

പ്യുയർ, അഡ്വഞ്ചർ, അക്കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലായാണ് വാഹനം വിപണിയിൽ എത്തുന്നത്. 5.49 ലക്ഷം, 6.39 ലക്ഷം, 7.29 ലക്ഷം, 8.49 ലക്ഷം എന്നിങ്ങനെയാണ് ഓരോ വേരിയന്റിന്റെയും എക്സ് ഷോറൂം വില. ഇതിൽ പ്യൂയർ ഒഴിച്ചുള്ള മൂന്ന് വേരിയന്റുകളിലും ഓട്ടോമാറ്റിക്ക് മോഡ് ലഭ്യമാണ്. 30,000 മുതൽ 45,000 രൂപ വരെ അധികം ചിലവാക്കിയാൽ ഉടമസ്ഥന്റെ ഇഷ്ടാനുസരണം വണ്ടി കസ്റ്റമൈസ് ചെയ്യാൻ സാധിക്കും.

ഡ്യൂവൽ എയർബാഗുകൾ, ഇ ബി ഡിയും ബ്രേക്ക് സ്വേ കൺട്രോളും ഉൾപ്പെടുത്തിയ എ ബി എസ് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലർട്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, കോർണറിംഗ് ഫംഗ്ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാംപ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സുസുക്കി ഇഗ്‌നിസ്, റെനോ കിഗർ, നിസ്സാൻ മാഗ്‌നൈറ്റ്, സിട്രോൺ സി 3 എന്നിവയാണ് ടാറ്റ പഞ്ചിന്റെ പ്രധാന എതിരാളികൾ. ഇംപാക്റ്റ് 2.0 ഡിസൈനിൽ എ എൽ എഫ് എ-എ ആർ സി പ്ളാറ്റ്ഫോമിലാണ് പഞ്ച് നിർമ്മിച്ചിരിക്കുന്നത്. ഓർക്കസ് വൈറ്റ്, ആറ്റോമിക് ഓറഞ്ച്, ഡേറ്റോണ ഗ്രേ, മെറ്റിയർ ബ്രൗൺ, കാലിപ്‌സോ റെഡ്, ട്രോപ്പിക്കൽ മിസ്റ്റ്, ടൊർണാഡോ ബ്ലൂ എന്നീ നിറങ്ങളിൽ പഞ്ച് ലഭ്യമാകും.
6000 ആർ പി എമ്മിൽ 84 ബിഎച്ച്പി പവറും 3300 ആർ പി എമ്മിൽ 113 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ റിവോട്രോൺ ബി എസ് 6 പെട്രോൾ എൻജിനാണ് പഞ്ചിന് കരുത്ത് പകരുന്നത്. എൽ.ഇ.ഡി, ഡി.ആർ.എൽ, നെക്‌സോണിലേതിന് സമാനമായ ക്രോമിയം ഗ്രില്ല്, ക്ലാഡിങ്ങ് ബമ്പർ, ഫോഗ്‌ലാംപ് എന്നിവയാണ് പഞ്ചിന്റെ മറ്റ് പ്രത്യേകതകൾ. ഭാവിയിൽ പഞ്ചിന്റെ ഇലക്ട്രിക് വേരിയന്റും പുറത്തിറക്കാൻ ടാറ്റയ്ക്ക് പദ്ധതിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AUTO, AUTONEWS, LIFESTYLE, TATA, PUNCHING, LAUNCH, EX SHOWROOM PRICE, NEW DELHI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.