SignIn
Kerala Kaumudi Online
Saturday, 20 April 2024 1.29 AM IST

'ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ പട്ടികയിൽ ഇടം കിട്ടുക' വിമർശനവുമായി ഹരീഷ് പേരടി

hareesh-peradi

ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി നടൻ ഹരീഷ് പേരടി. അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനാദ്ധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ടെന്നും, ഇവരില്ലെങ്കിൽ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

നല്ല പ്രൊഡക്ഷൻ കൺട്രോളർ, മാനേജർമാർ, നല്ല സിനിമാ യൂണിറ്റ്, നല്ല സഹസംവിധായകർ തുടങ്ങിയവർക്കൊക്കെ എന്നാണ് അവാർഡുകളുടെ സവർണ പട്ടികയിൽ ഇടം കിട്ടുക എന്ന് അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സിനിമ സിനിമയാവണമെങ്കിൽ അവാർഡുകളുടെ പരിസരത്തുപോലും പേരുകൾ വരാത്ത ഒരു പാട് മനുഷ്യരുടെ കഠിനാദ്ധ്വാനം ഏതൊരു സിനിമയുടെയും പിന്നിലുണ്ട്...ഇവരില്ലെങ്കിൽ ഒരു നല്ല നടനും നല്ല നടിയും നല്ല സംവിധായകനും നല്ല സിനിമയുമുണ്ടാവില്ല...

നല്ല പ്രൊഡക്ഷൻ കൺട്രോളർ,മാനേജേർസ്,നല്ല ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ ചീഫ്,നല്ല സിനിമാ യൂണിറ്റ്,നല്ല ഫൈറ്റ് മാസ്റ്റർ,നല്ല സഹസംവിധായകർ,നല്ല ക്യാമറാ യൂണിറ്റ്,നല്ല ഫോക്കസ് പുള്ളർ,നല്ല സ്റ്റുഡിയോ,നല്ല പി ആർ ഒ,നല്ല ഡ്രൈവർമാർ, നല്ലജൂനിയർ ആർട്ടിസ്റ്റ് ഇങ്ങിനെ ഒരു പാട് പേരുണ്ട്...ഇവരുടെയൊക്കെ വിയർപ്പാണ് സിനിമ...ഇവർക്കൊക്കെ എന്നാണ് നിങ്ങളുടെ അവാർഡുകളുടെ സവർണ പട്ടികയിൽ ഇടം കിട്ടുക...അതിന് എ സി റൂമിലിരുന്ന് സിനിമകൾ വിലയിരുത്തുന്നതിനൊടൊപ്പം ജൂറിയിലെ ഒരു സംഘം സിനിമയുടെ നിർമ്മാണ മേഖലകളിലേക്കുകൂടി ഇറങ്ങി ചെല്ലണം...അപ്പോൾ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഇത്തരം മനുഷ്യരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ പറ്റും...സിനിമയുടെ അംഗീകാരങ്ങൾ ഇവരൊക്കെ അർഹിക്കുന്നുണ്ട്...ഈ മേഖലയിലെ കുറച്ച് പേരുടെ ഫോട്ടോസ് പങ്കുവെക്കുന്നു..ഇനിയുമുണ്ട് ഒരു പാട് ചങ്കുകൾ..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH PERADI, FB POST, FILM AWARD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.