SignIn
Kerala Kaumudi Online
Wednesday, 08 December 2021 3.53 PM IST

കൂട്ടിക്കൽ ദുരന്തം,​ ഒരു മൃ​തദേഹത്തിന്റെ ഭാഗങ്ങൾ കൂടി കണ്ടെത്തി,​ ഡി എൻ എ പരിശോധനയ്ക്ക് അയയ്ക്കും

kk

കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാളുടെ കൂടി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കൽ എന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ട് കാലുകൾ ഒഴികെയുള്ള ശരീര ഭാഗങ്ങൾ കണ്ടെടുത്തത്. ലഭിച്ച മൃതദേഹ ഭാഗങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ മരിച്ച അലന്റെ മൃതദേഹത്തിന് ഒപ്പം കണ്ടെത്തിയ കാലുകൾ അലന്റെയല്ലെന്ന് സംശയം ഉയർന്നിരുന്നു,​ കാലുകൾ മുതിർന്ന പുരുഷന്റേതാണ് എന്ന സംശയം ഡോക്ടർമാർ ഉയർത്തിയതോടെയാണ് വീണ്ടും തെരച്ചിൽ തുടങ്ങിയത്. അലൻ ഒഴുക്കിൽപ്പെട്ടതിന്റെ 2 കിലോമീറ്റർ അകലെനിന്നാണ് ഇന്ന് മൃതദേഹഭാഗങ്ങൾ കണ്ടെടുത്തത്. ശരീര ഭാഗങ്ങൾ ആരുടേതെന്ന് കണ്ടെത്താൻ ഡി.എൻ.എ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOOTTIKKAL, KOOTTIKKAL LAND SLIDE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.