കോട്ടയം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ 'അഡിക്റ്റീവ് ഡിസോർഡേഴ്സ്' എന്ന സെമിനാറിൽ അഡ്വ. ആതിര കൃഷ്ണൻ ക്ലാസെടുത്തു. 'അറിവില്ലായ്മയിൽനിന്ന് അറിവിലേക്കുള്ള യാത്ര' എന്ന പരിപാടിയുടെ ഭാഗമായി ഡോ. ബക്തി പി. ജോസഫ്, ഡോ. നെബു പി. മാത്യു എന്നിവർ സംസാരിച്ചു. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സുധീഷ് കുമാർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജി.എസ്. മിഥുൻ ഗോപി, ഈരാറ്റുപേട്ട മുൻസിഫ്-മജിസ്ട്രേറ്റ് മറിയം സലോമി, ബാർ അസോസിയേഷൻ പ്രസിഡന്റ് ബിജു ജോസഫ് എന്നിവർ സംസാരിച്ചു. ഐക്യരാഷ്ട്ര ദിനാഘോഷപരിപാടി ഇന്ന് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |