തിരുവനന്തപുരം: മഴക്കെടുതി രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി
ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവന നൽകും. ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് ദലൈലാമ അയച്ച കത്തിലാണ് സഹായ വാഗ്ദാനം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു.