SignIn
Kerala Kaumudi Online
Saturday, 20 April 2024 7.53 AM IST

കൊവിഡ് : പ്രതിദിന രോഗികൾ 6676

covid-19-

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 6676 പേർ കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 68,668 സാമ്പിളുകൾ പരിശോധിച്ചു. 9.72ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 60 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6331പേർ സമ്പർക്കരോഗികളാണ്. 267പേരുടെ ഉറവിടം വ്യക്തമല്ല.

34 പേർ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 44 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 11,023 പേർ രോഗമുക്തരായി. 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളിലാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ളത്. ആകെ രോഗികൾ - 48,60,997.

 ആകെ മരണം - 26,925

സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. എറണാകുളം - 1199, തിരുവനന്തപുരം - 869, കോഴിക്കോട് - 761, തൃശൂർ - 732, കൊല്ലം - 455, കണ്ണൂർ - 436, മലപ്പുറം - 356, കോട്ടയം - 350, പാലക്കാട് - 327, ആലപ്പുഴ - 316, ഇടുക്കി - 268, പത്തനംതിട്ട - 245, വയനാട് - 214, കാസർകോട് - 148 എന്നിങ്ങനെയാണ് ജില്ലകളിലെ സ്ഥിതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID19
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.