കൊച്ചി: കൊച്ചിൻ ഗ്ലോബൽ റോട്ടറി ക്ലബ് നടപ്പാക്കുന്ന നൂറു പെൺകുട്ടികൾക്ക് പ്രൊജക്ട് സുകന്യ പദ്ധതി ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് 3201 ഗവർണർ രാജശേഖരൻ ശ്രീനിവാസൻ നിർവഹിച്ചു. ചടങ്ങിൽ ക്ളബിന്റെ പ്രഥമ വനിതാ പ്രസിഡന്റ് ആശാ സുനിൽ അദ്ധ്യക്ഷത വഹിച്ചു.
പ്രതിവർഷം 6000 രൂപ വീതം 15 വർഷത്തേക്ക് നാല് വയസിൽ താഴെയുള്ള 100 പെൺകുട്ടികളുടെ പോസ്റ്റ് ഓഫിസ് അക്കൗണ്ടായ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നതാണ് പദ്ധതി. രണ്ടരക്കോടി രൂപയാണ് പദ്ധതിയുടെ മൂല്യം. ബാലികാദിനത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാറിന്റെ പോസ്റ്റൽ സേവിംഗ് സ്കീം ക്ലബ് പ്രസിഡന്റ് ആശാ സുനിൽ പദ്ധതി ആവിഷ്കരിച്ചത്.
സുകന്യ പദ്ധതിയെക്കുറിച്ച് റോട്ടറി പദ്ധതി ചെയർപേഴ്സൺ നിത തമ്പിയും എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് അസിസ്റ്റന്റ് സൂപ്രണ്ട് അമ്പിളിയും വിശദീകരിച്ചു. രാധിക കാർത്ത, ടോണി മാനുവൽ, ഡോ. ജേക്കബ് അബ്രഹാം, വർഗീസ് ജോയ്, സുരേഷ് നായർ, കല രവിശങ്കർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |