അബുദാബി : ലോകകപ്പ് പ്രാഥമിക യോഗ്യതാറൗണ്ടിലെ ആദ്യ മത്സരത്തിൽ നമീബിയയ്ക്ക് എതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. ചേസിംഗിൽ 97 റൺസ് മാത്രം ലക്ഷ്യമിട്ടിറങ്ങിയ ലങ്ക 13.3ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. .ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 19.3 ഓവറിലാണ് 97ന് ആൾഒൗട്ടായത്. ലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ മൂന്ന് വിക്കറ്റും ലാഹിരു കുമാര,വാനിന്ദു ഹസരംഗ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.