SignIn
Kerala Kaumudi Online
Friday, 20 May 2022 10.53 AM IST

ദീപാവലിക്ക് കല്യാൺ ജുവലേഴ്‌സിന്റെ പുത്തൻ 'വേധ" സ്വർണാഭരണശേഖരം

kalyan

 ദീപാവലി ഓഫറുകളും അവതരിപ്പിച്ചു

കൊച്ചി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്‌സ് പ്രഷ്യസ്, സെമി പ്രഷ്യസ് സ്‌റ്റോണുകൾ പതിച്ച പുതിയ സ്വർണാഭരണ ശേഖരമായ 'വേധ" അവതരിപ്പിച്ചു. പഴയകാല ഭംഗിയും പുതിയകാല ശൈലിയും സംഗമിക്കുന്ന, ആകർഷക ശ്രേണിയാണ് സൂക്ഷ്‌മതയോടെ നിർമ്മിച്ച വേധ.

പാരമ്പര്യപ്പെരുമ നിറഞ്ഞതും സാംസ്‌കാരിക തനിമയുള്ളതും ആഡംബര നിക്ഷേപമായി സൂക്ഷിക്കാവുന്നതുമാണ് വേധ ശ്രേണി. ഇന്നത്തെ വനിതകൾക്ക് അനുയോജ്യമായാണ് രൂപകല്പന. പരമ്പരാഗത രൂപകല്പനയ്ക്കൊപ്പം നവീന പ്രഷ്യസ് സ്‌റ്റോണുകളായ റൂബി, എമറാൾഡ്, സഫയർ, അൺകട്ട് ഡയമണ്ട് തുടങ്ങിയവ ഉൾപ്പെടുന്നതാണ് വേധ ആഭരണങ്ങളെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

നീണ്ടമാലകൾ, നെക്‌ലേസുകൾ, വളകൾ, കമ്മലുകൾ, മോതിരങ്ങൾ എന്നിങ്ങനെ 100ലധികം വ്യത്യസ്‌ത രൂപകല്പനകൾ വേധയിൽ കാണാം. ദീപാവലി പ്രമാണിച്ച് പ്രത്യേക ഓഫറുകളും കല്യാൺ പ്രഖ്യാപിച്ചു. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കാഷ്ബാക്ക് നേടാം. ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം, പ്രഷ്യസ് സ്‌റ്റോൺ, അൺകട്ട് ആഭരണങ്ങൾക്ക് സ്‌റ്റോൺനിരക്കിൽ 20 ശതമാനം എന്നിങ്ങനെയും കാഷ്ബാക്കുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ 10 ശതമാനം തുക മുൻകൂർ നൽകി, വിലയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാവുന്ന 'ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ" ഓഫറുമുണ്ട്. നവംബർ 30 വരെയാണ് ഓഫറുകൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, KALYAN, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.