SignIn
Kerala Kaumudi Online
Thursday, 25 April 2024 12.30 AM IST

ചെമ്പൈ സംഗീതോത്സവം: ഓൺലൈൻ രജിസ്ട്രേഷൻ ബുധനാഴ്ച അവസാനിക്കും

guruvayoor

  • ഇതുവരെ ദേവസ്വത്തിൽ ലഭിച്ചത് 1400 ലേറെ അപേക്ഷകൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ബുധനാഴ്ച രാത്രി 12ന് അവസാനിക്കും. ഇതുവരെ 1400 ലേറെ അപേക്ഷകളാണ് ദേവസ്വത്തിൽ ലഭിച്ചിട്ടുള്ളത്. പത്തുവയസ്സിന് മേൽ പ്രായമുള്ളവർക്ക് പങ്കെടുക്കാൻ നേരത്തെ ദേവസ്വം ഭരണസമിതി അനുമതി നൽകിയിരുന്നു. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് ലഭിച്ച അപേക്ഷകൾ ചെമ്പൈ സംഗീതോത്സവ സബ് കമ്മിറ്റി പരിശോധിച്ച് പങ്കെടുക്കാൻ അർഹത നേടുന്നവരെ ഇ മെയിൽ മുഖേന അറിയിക്കും. അർഹത നേടുന്നവർക്ക് നവംബർ ആദ്യവാരത്തോടെ ദേവസ്വം വെബ്‌സൈറ്റിൽ നിന്ന് ക്ഷണക്കത്ത് ഡൗൺലോഡ് ചെയ്യാം. സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തുമ്പോൾ ഗുരുനാഥന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ 48 മണിക്കൂർ മുൻപെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. സംഗീതോത്സവത്തിൽ പങ്കെടുക്കാൻ www.guruvayurdevaswom.nic.in എന്ന ദേവസ്വം വെബ്‌സൈറ്റിലൂടെയാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.