SignIn
Kerala Kaumudi Online
Saturday, 20 April 2024 2.56 AM IST

പമ്പയും ഇടമലയാറും തുറന്നു; ഇടുക്കി അണക്കെട്ട് രാവിലെ പതിനൊന്നിന് തുറക്കും

idukki-dam

ഇടുക്കി: പമ്പ, ഇടമലയാർ അണക്കെട്ടുകൾ തുറന്നു. പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി.25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. പമ്പ നദിയിൽ വെള്ളം 10 സെന്റീമീറ്റർ വരെ ഉയരും.

ആശങ്കപ്പെടേണ്ടെന്നും, പമ്പ നദിയിൽ 10 സെന്റീമീറ്ററിൽ കൂടുതൽ ജലം ഉയരില്ലെന്ന് ഉറപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. 986.33 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇടമലയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താൻകെട്ടിലെത്തും.2018 ആഗസ്റ്റിലാണ് ഇതിനുമുൻപ് ഇടമലയാർ ഡാം തുറന്നത്.

ഇടുക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രാവിലെ പതിനൊന്നിന് ഉയർത്തും. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. നാല് മണിയോടെ വെള്ളം ആലുവ, കാലടി മേഖലയിലെത്തും. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി.ഇതിന് മുമ്പ് മഹാപ്രളയത്തെ തുടർന്ന് 2018 ആഗസ്റ്റിലാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും ആഴ്ചകളോളം തുറന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.