കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ പോസ്കോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർവിദ്യാഭ്യാസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാമെന്ന് ഉറപ്പു നൽകി മോൻസൺ മാവുങ്കൽ പീഡിപ്പിച്ചതായി പരാതി. കൊച്ചി വൈലോപ്പിള്ളി നഗറിലുള്ള മോൻസണിന്റെ വീട്ടിൽ വച്ചും കൊച്ചിയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ വച്ചുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് മോൻസണിനെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് പെൺകുട്ടിയും അമ്മയും ചേർന്ന് നൽകിയ പരാതിയിൽ പറയുന്നു. മോൻസണിന്റെ നിലവിലുള്ള തട്ടിപ്പുകേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ ഈ കേസും അന്വേഷിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയും അമ്മയും സ്റ്റേഷനിലെത്തി പരാതി നൽകിയത്. മോൻസണിന്റെ ഉന്നത ബന്ധങ്ങൾ അറിയാവുന്നതിനാൽ ഭയം കൊണ്ടാണ് ഇത്രയും നാളായി പരാതിയൊന്നും നൽകാത്തതെന്ന് പെൺകുട്ടി മൊഴിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |