നടനും ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ഡൽഹിയിലുള്ള ന്യൂ കല്യാൺ മാർഗ് വസതിയിലെത്തിയാണ് കൃഷ്ണകുമാർ അദ്ദേഹത്തെ സന്ദർശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച് കൃഷ്ണകുമാർ തന്നെയാണ് വിവരം പുറത്തുവിട്ടത്. 'അനുഗ്രഹീത നിമിഷം. മോദിജിയെ കണ്ടു. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അറിയിച്ചു' കൃഷ്ണകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അടുത്തിടെയാണ് കൃഷ്ണകുമാറിനെ ബിജെപി ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |