SignIn
Kerala Kaumudi Online
Thursday, 25 April 2024 3.24 PM IST

ഇ​ന്ന​ലെ​ 817​ ​പേ​ർ​ക്ക് ​കൊ​വി​ഡ് സ്ഥിരീകരിച്ചു

covid

കൊച്ചി: ജില്ലയിൽ 817 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.21. തൃപ്പൂണിത്തുറ, കുമ്പളങ്ങി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം ബാധിച്ചവർ 789 പേരാണ്. ഇതിൽ 12 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശം- ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. 12 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 2005 പേർ രോഗ മുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10575 ആണ്. ഇതുവരെ 4536062 ഡോസ് വാക്‌സിനാണ് നൽകിയത്.

ഇന്നലെ 2164 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1728 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 32649 ആണ്. ഇന്നലെ ജില്ലയിൽ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 11337 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.