തൃക്കാക്കര: ക്ഷേത്രത്തിലേക്ക് മാലിന്യം വരുന്നതിനെതിരെ പ്രതിഷേധവുമായി ക്ഷേത്രം കമ്മിറ്റിക്കാർ രംഗത്തെത്തി.ഇന്നലെ ദിനേഷ് കുമാർ,ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസികൾ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് പോകുന്ന ലോറികൾ തടയാനെത്തിയത്.മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാമെന്ന ഇൻഫോപാർക്ക് സി.ഐയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിച്ചു. മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാലിന്യവുമായി പോകുന്ന ലോറികളിൽ നിന്ന് കടമ്പ്ര സ്വയം ഭൂ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പരിസരവും റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം വീഴുന്നതാണ് പ്രതിക്ഷേധത്തിന് കാരണം.പൊലീസ് കൊച്ചി കോർപ്പറേഷൻ ആരോഗ്യ വിഭാഗവുമായി ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര പരിസരം വൃത്തിയാക്കി.മനോജ്,ദാസൻ,ഷൺമുഖൻ,അനി,പ്രതീപ്,മോഹനൻ എന്നിവരും പ്രതിക്ഷേധത്തിന് നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |