SignIn
Kerala Kaumudi Online
Saturday, 20 April 2024 6.32 AM IST

ജോ​ലി​ചെ​യ്യാ​ൻ​ ​റെ​ഡി​യാ​ണെ​ങ്കി​ൽ​ ​ പ​ണി​ത​രും​ ​ആ​പ്പ്

skill-registery

കോലഞ്ചേരി: ജോലിചെയ്യാൻ റെഡിയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ 'സ്‌കിൽ രജിസ്ട്രി ' മൊബൈൽ ആപ്ലിക്കേഷൻ ഇതിനായി അവസരമൊരുക്കുന്നു. കേരള അക്കാദമി ഫോർ എക്‌സലൻസ്, വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരു വർഷം മുമ്പാണ് ആപ്പിന് തുടക്കമിട്ടത്. കൊവിഡ് നിയന്ത്രണങ്ങൾക്ക് അറുതി വന്നതോ‌ടെ ആപ്പ് വീണ്ടും സജീവമാക്കുകയാണ്. ഇതിനായി പഞ്ചായത്തുകൾ തോറും പരിശീലനപരിപാടികളും തുടങ്ങി.

ആദ്യവിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അ​റ്റകു​റ്റപ്പണികളും സർവ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ക്ലീനിംഗ് തൊഴിലാളികൾ, തെങ്ങുകയ​റ്റക്കാർ, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്‌സുമാർ, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവർ, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നവർ എന്നിവർ ഈ സർവീസിലുൾപ്പെടും.
ഗൂഗിൾ പ്ലേ സ്‌​റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്​റ്റർ ചെയ്യാം. സംശയങ്ങൾ പരിഹരിക്കുന്നതിന് സമീപത്തെ സർക്കാർ ഐ.ടി.ഐയിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SKILL REGISTERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.