തിരുവനന്തപുരം: ദീർഘകാല കരാർ നിലവിൽ ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പെൻഷൻകാർ ചീഫ് ഓഫീസിനു മുന്നിൽ സമരം ആരംഭിച്ചു. സമരം കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സമരത്തെ കുറിച്ച് വിശദീകരിച്ചു. ഇന്നു മുതൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |