മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. ഇന്നു മുതൽ 23 വരെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിക്കും. എൽ.എം.ടി.സി സെമിനാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനോബിയ അദ്ധ്യക്ഷയാവും. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ളാസെടുക്കും. 22ന് പാലക്കാട് ധോണിയിലെ കെ.എൽ.ഡി.ബിയുടെ ഫാം സന്ദർശനവുമുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |