തിരുവല്ല: വീടിനടുത്തുള്ള വെള്ളക്കെട്ടിൽ വീണ് വൃദ്ധൻ മരിച്ചു. നെടുമ്പ്രം അമിച്ചകരി വിലയവീട്ടിൽ രവീന്ദ്രപ്പണിക്കർ (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11നാണ് സംഭവം. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് രവീന്ദ്രപ്പണിക്കർ രണ്ടുദിവസം മുമ്പ് മകന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടുപകരണങ്ങൾ സുരക്ഷിതമാണോ എന്നറിയാൻ വീട്ടിലേക്ക് വരുമ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ കരയ്ക്കെത്തിച്ച് വെള്ളംകയറിയ റോഡിലൂടെ ട്രാക്ടറിൽ നീരേറ്റുപുറത്ത് എത്തിച്ച ശേഷം ആംബുലൻസിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: ദേവിക്കുട്ടി. മക്കൾ: ബിനു, ബിജു, ബിബിൻ (ന്യൂസ് പേപ്പർ ഏജന്റ്). മരുമക്കൾ: ലേഖ, സൗമ്യ, ഷൈനി. സംസ്കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |