SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.35 PM IST

മഹാരാഷ്ട്രയിൽ ആഡിറ്റോറിയങ്ങൾക്കും തിയേറ്ററുകൾക്കും പാർക്കുകൾക്കും പ്രവർത്തനാനുമതി

mumbai-covid

ന്യൂഡൽഹി: കൊവിഡ് ഭീതിയൊഴിയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മഹാരാഷ്ട്ര സർക്കാർ. 22 മുതൽ അമ്യൂസ്‌മെന്റ് പാർക്ക്, ആഡിറ്റോറിയം, തീയേറ്ററുകൾ, എന്നിവ തുറക്കാനും റസ്റ്റോറന്റ്, ഹോട്ടലുകൾ അടക്കമുള്ള കടകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കൊവിഡ് ടാസ്‌ക് ഫോഴ്സും തമ്മിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

കുട്ടികൾക്കുള്ള കൊവിഡ് വാക്സിന്റെ നടപടികൾക്കായി കേന്ദ്ര സർക്കാരുമായി ബന്ധപ്പെടാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിർദ്ദേശിച്ചു. ആഘോഷങ്ങൾക്ക് ശേഷവും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് വിവിധ സ്ഥാപനങ്ങൾ തുറക്കാനുള്ള തീരുമാനം സർക്കാർ അംഗീകരിച്ചത്.

കഴിഞ്ഞ ദിവസം മുംബയിൽ കൊവിഡ് മൂലം ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടാതെ, സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.