പത്തനംതിട്ട: ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും മലയോരത്തു നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, നിർമ്മാണത്തിനായി ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ച ഉത്തരവ് ജില്ലാ കളക്ടർ ഇൗ മാസം 24 വരെ ദീർഘിപ്പിച്ചു.
ഏതു ലംഘനവും ശ്രദ്ധയിൽപ്പെട്ടാൽ ആർക്കും അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസിൽദാർമാർ ഇത്തരം പരാതികളിന്മേൽ സത്വര നടപടികൾ സ്വീകരിച്ച് അത്തരം പ്രവർത്തനം നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. കാരണക്കാരായവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |