SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.11 PM IST

കൂട്ടുകാരികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റിലിട്ട വിദ്യാർത്ഥി പിടിയിൽ, ചിത്രം പകർത്തിയത് ഓൺലൈൻ ക്ലാസിനിടയിൽ

phone

തിരുവനന്തപുരം: സഹപാഠികളായ വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രം അശ്ലീല സൈറ്റിൽ ഇട്ട സ്കൂൾ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റുചെയ്തു. ഓൺലൈൻ ക്ലാസിനിടയിൽ എടുത്ത ചിത്രങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താതെ അശ്ലീല ചാറ്റ് നടത്താൻ കഴിയുന്ന കനേഡിയൻ ഡേറ്റിംഗ് സൈറ്റാണ് ഇതിനായി ഉപയോഗിച്ചത്. അപരിചിതരായ ചാറ്റിംഗ് പങ്കാളികൾക്ക് വിദ്യാർത്ഥിനികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങൾ അശ്ലീല കമന്റുകൾ ചേർത്ത് എഡിറ്റ് ചെയ്ത് ഫോൺ നമ്പർ സഹിതം നൽകുകയായിരുന്നു. ജില്ലയിലെ ഒരു സ്കൂളിലെ രക്ഷിതാക്കളിൽനിന്നും സ്കൂൾ അധികൃതരിൽനിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. തിരിച്ചറിയൽ വിവരങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് നിരവധി വിദ്യാർത്ഥിനികളുടെ ഫോട്ടാേകളും മറ്റുവിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂട്ടുകാരെയും അദ്ധ്യാപികമാരെയും പേടിപ്പെടുത്താനാണ് താൻ ഇങ്ങനെ ചെയ്തതെന്നാണ് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, STUDENTS TEACHERS PHOTOS, IN ONLINE DATING SITE, ONE ARRESTED
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.