ആലപ്പുഴ: ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാൻ, മന്ത്രി പി. പ്രസാദ്, എ.എം. ആരിഫ് എം.പി, ജില്ലാ കളക്ടർ എ. അലക്സാണ്ടർ എന്നിവർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അടിസ്ഥാന സൗകര്യങ്ങളും അവശ്യ വസ്തുക്കളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ 53 ബോട്ടുകളും രണ്ട് ആംബുലൻസ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ 18 സർവീസ് ബോട്ടുകളും ആവശ്യമെങ്കിൽ ഉപയോഗിക്കും. കിടപ്പുരോഗികളെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് മൂന്ന് ആംബുലൻസുകൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആരോഗ്യ വകുപ്പിന് നൽകി.
ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് ഏകോപിപ്പിക്കുന്നത് നോഡൽ ഓഫീസറായ ജില്ലാ വികസന കമ്മിഷണർ എസ്. അഞ്ജുവാണ്. ജില്ലാ പ്ലാനിംഗ് ഓഫീസറും പ്ലാനിംഗ് ഓഫീസ് ജീവനക്കാരും സഹായത്തിനുണ്ടാകും.