അങ്കാറ: തുർക്കി മെഡിറ്ററേനിയൻ തീരത്ത് ശക്തമായ ഭൂചലനം. തുർക്കി ദുരന്ത നിവാരണ സേനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ 8:32 നാണ് .റിക്ടർ സ്‌കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. അന്റാലിയ പ്രവിശ്യയിലെ കാസ് പട്ടണത്തിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിൽ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് തുർക്കി ദുരന്ത നിവാരണ സേന അറിയിച്ചു. ഗ്രീസിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. തുടർച്ചയായി ഭൂകമ്പങ്ങൾ അനുഭവപ്പെടാറുള്ള രാജ്യങ്ങളിലൊന്നാണ് തുർക്കി.1999 ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 17,000 പേരാണ് മരിച്ചത്.