ഇരിങ്ങാലക്കുട: സംരംഭകത്വ വികസന മേഖലയിൽ പദ്ധതികളും പരിശീലനങ്ങളും ആവിഷ്കരിച്ച് നടപ്പാക്കുന്ന ഓൺട്രപ്രിണർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (ഇ.ഡി.എസ്) ആഭിമുഖ്യത്തിൽ വനിതകൾക്കായി ബാത്തിക് ആൻഡ് മ്യൂറൽ ഡിസൈനിംഗിൽ പരിശീലന പരിപാടി ആരംഭിച്ചു. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ (നിപ്മർ) ആരംഭിച്ച പരിശീലന പരിപാടി ഈ മാസം 30 വരെ നീളും. പരിശീലന പരിപാടി ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ഉദ്ഘാടനം ചെയ്തു. നിപ്മർ എസ്ക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു അദ്ധ്യക്ഷനായി. നബാർഡ് എ.ജി.എം സെബിൻ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. മ്യൂറൽ ഡിസൈനിംഗിൽ താൽപര്യമുള്ള വനിതകൾക്ക് അതുമായി ബന്ധപ്പെട്ട് സംരംഭം ആരംഭിക്കുന്നതിനുള്ള പരിശീലനമാണ് പരിപാടിയിൽ നൽകുന്നത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |