തിരുവനന്തപുരം: നബി ദിനത്തോടനുബന്ധിച്ച് കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ നബിദിന സന്ദേശറാലി നടത്തി. ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം അബ്ദുറഹ്മാൻ സഖാഫിയുടെ പ്രാർത്ഥനയോടെ പാളയത്ത് നിന്നാരംഭിച്ച റാലി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദീൻ ഹാജി ഉദ്ഘാടനം ചെയ്തു. റാലി കിഴക്കേകോട്ടയിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.എം. ഹാഷിം ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപനസംഗമത്തിൽ ജാബിർ ഫാളിലി നടയറ നബിദിന സന്ദേശപ്രഭാഷണം നടത്തി.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി നേമം, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി നെടുമങ്ങാട്, ശംസുദീൻ അഹ്സനി, മുഹമ്മദ് സിയാദ് കളിയിക്കാവിള, കെ.എച്ച്.എം. മുനീർ, ശറഫുദീൻ പോത്തൻകോട്, മുഹമ്മദ് ഷെരീഫ് സഖാഫി, മുഹമ്മദ് സുൽഫിക്കർ, ഷാൻ സഖാഫി ബീമാപള്ളി എന്നിവർ സംസാരിച്ചു. എ.എ. സലാം മുസ്ലിയാർ വിഴിഞ്ഞം, മിഖ്ദാദ് ഹാജി, അബ്ദുൽ കരീം മാസ്റ്റർ, മുഹമ്മദ് റാഫി ആലംകോട്, സാബിർ സൈനി നടയറ, നാസറുദിൻ കുറക്കോട്, റിയാസുദീൻ കപ്പാംവിള, സിദ്ധീഖ് സഖാഫി ബീമാപള്ളി, ഷാഹുൽ ഹമീദ് സഖാഫി, മുഹമ്മദ് ജാസ്മിൻ, ഹലീൽ റഹ്മാൻ ലത്വീഫി, സനൂജ് വഴിമുക്ക് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |