SignIn
Kerala Kaumudi Online
Friday, 19 April 2024 2.26 PM IST

നിസ്വ വർഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ്; വി എസിന് പിറന്നാൾ ആശംസകളുമായി മുഖ്യമന്ത്രി

pinarayi-vs

തിരുവനന്തപുരം: സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ ജന്മദിനമാണ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും വി എസിന് ജന്മദിനാശംസകൾ നേർന്നത്.

'നിസ്വ വർഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.വി എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ.

തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വിഎ അരുൺകുമാറിന്റെ വസതിയിലാണ് വി എസ് ഇപ്പോൾ ഉള്ളത്. വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്‌നങ്ങളാൽ വിശ്രമത്തിൽ കഴിയുകയാണ് അദ്ദേഹം. ജന്മദിനത്തിന് പ്രത്യേകിച്ച് ചടങ്ങുകളൊന്നുമില്ല. കൊവിഡ് കാലമായതിനാൽ സന്ദർശകരെ വീട്ടുകാർ അനുവദിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI VIJAYAN, V S ACHUTHANANDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.