SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.21 AM IST

വഴിയോരത്ത് നിന്ന് ബാഗ് വാങ്ങി നയൻതാര; വൈറലായി വീഡിയോ

nayanthara

തെന്നിന്ത്യൻ സിനിമാലോകത്തെ താരറാണിയാണെങ്കിലും നയൻതാര പലപ്പോഴും പൊതുവേദികളിലെത്തുന്നത് സിംപിൾ ലുക്കിലാണ്. ഇപ്പോൾ വഴിയോരത്ത് നിന്നും ബാഗ് വാങ്ങുന്ന നയൻതാരയുടെ വീഡിയോയാണ് ഫാൻസ് പേജുകളിൽ നിറയുന്നത്. താരജാഡകളില്ലാതെ സാധാരണക്കാരിയായ ഒരു പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാനാവുക. 

ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുന്ന നയൻതാര വഴിയോരക്കച്ചവടക്കാരനോട് ബാഗിന്റെ വില ചോദിക്കുന്നത് വീഡിയോയിൽ കാണാം. വിലപേശി ബാഗ് വാങ്ങുന്ന ലേഡി സൂപ്പർ സ്റ്റാറിന്റെ വീഡിയോ നിമിഷ നേരത്തിനുള്ളിൽ വൈറലായി. വെള്ള ചുരിദാറണിഞ്ഞ് നെറ്റിയിൽ കുങ്കുമപ്പൊട്ട് തൊട്ട് നാടൻ പെണ്ണായിട്ടാണ് നയൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ട്വിറ്ററിൽ നയൻതാരയുടെ ഫാൻസ് പേജുകളിലൂടെയാണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്. എന്നാൽ വിഡിയോ ദൃശ്യങ്ങൾ പകർത്തിയ സ്ഥലം ഏതാണെന്ന് വ്യക്തമല്ല.

'സ്ത്രീകൾ എപ്പോഴും സ്ത്രീകളാണ്. കച്ചവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്' എന്ന കുറിപ്പോടെയാണ് നടിയുടെ ഷോപ്പിംഗ് വീഡയോ വൈറലായത്. രജനീകാന്ത് ചിത്രം അണ്ണാത്തെയാണ് നയൻതാരയുടെ ഉടൻ റിലീസിനെത്തുന്ന ചിത്രം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിലാണ് ഇപ്പോൾ നയൻതാര അഭിനയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYANTHARA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.