SignIn
Kerala Kaumudi Online
Friday, 03 December 2021 2.57 PM IST

കൊച്ചിയിൽ പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ കുത്തിവീഴ്ത്തി  ഓടിരക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം

blood-knife-

കൊച്ചി: നഗരമദ്ധ്യത്തിൽ യുവാവിന് കുത്തേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇന്ന് രാവിലെ 6.30ന് കലൂർ കെ.കെ റോഡിന് സമീപത്തായിരുന്നു സംഭവം. അമ്പലമുകൾ അമൃത കോളനിയിൽ താമസിക്കുന്ന അഖിലിനാണ് (24) നാണ് കുത്തേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ ആഴത്തിൽ മുറിവുണ്ട്. ചെവിക്ക് പിന്നിലും കൈക്കും കാലിലും കുത്തേറ്റിട്ടുള്ളത്.

അഖിലിനൊപ്പം ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ഒറ്റപ്പാലം സ്വദേശിയാണ് കുത്തിയതെന്നാണ് സൂചന. ഇറച്ചിക്കടയിൽ ഉണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് കരുതുന്നത്. പതിവായി ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സ്വഭാവക്കാരനാണ് പ്രതി. ഇതിനാൽ റെയിൽവെ സ്റ്റേഷനുകളിലും പരിശോധന നടത്തി വരികയാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തിന് തിരിച്ചടി ആയിട്ടുണ്ട്. ഇയാളുടെ വീട്ടിൽ അമ്മ മാത്രമാണുള്ളതെന്നും തെരച്ചിൽ വ്യാപകമാക്കിയതായും പൊലീസ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, BLOOD NIFE, CRIME, KOCHI, POLICE INVESTIGATION
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.