കൊച്ചി: സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ കൈ തൊടാതെ മാസ്ക് ലഭ്യമാക്കുന്ന ഉത്പന്നങ്ങൾ സ്റ്റാർട്ടപ്പ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത വി.എസ്.ടി ഐ.ഒ.ടി സൊല്യൂഷൻസ് പുറത്തിറക്കി. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച മാസ്ക്, കൈതൊടാതെ ക്യൂ.ആർ കോഡ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മാസ്ക് വെൻഡിംഗ് മെഷീൻ, 24 മണിക്കൂർ വൈറസിനെ തുരത്തുന്ന ശുചീകരണ ലായനി എന്നിവയാണ് വി.എസ്.ടി പുറത്തിറക്കിയത്. നാനോ സാങ്കേതികവിദ്യയിൽ നിർമ്മിച്ച മാസ്കിൽ വൈറസ് പതിഞ്ഞാൽ അഞ്ച് സെക്കൻറിനകം നശിക്കും. കൈ തൊടാതെ പ്രവർത്തിക്കുന്ന മാസ്ക് വെൻഡിംഗ് മെഷീൻ വിദ്യാലയങ്ങൾ, സിനിമാഹാളുകൾ, ഹോട്ടലുകൾ, പാർക്ക്, ഷോപ്പിംഗ് മാളുകൾ, ഫാക്ടറികൾ, ഐ.ടി പാർക്കുകൾ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |