കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഒഫ് എനർജി മെറ്റീരിയൽസ് സംഘടിപ്പിച്ചിട്ടുള്ള ശാസ്ത്ര പ്രഭാഷണ പരമ്പര വൈസ് ചാൻസലർ സാബു തോമസ് ഉദ്ഘാടനം ചെയ്തു. 23 വരെ നീളുന്ന പ്രഭാഷണ പരമ്പരയിൽ ജർമ്മനിയിലെ സീജെൻ സർവകലാശാലയിൽ നിന്നുള്ള പ്രമുഖ ഗവേഷകൻ പ്രൊഫ. ഹോൾഗർ ഷോനർ ആണ് 'മൈക്രോസ്‌കോപ്പി ഫോർ അനലൈസിംഗ് സോഫ്റ്റ് മാറ്റർ' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുന്നത്. ദിവസവും വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9446711043, 9400 630 354 എന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.