SignIn
Kerala Kaumudi Online
Thursday, 28 March 2024 11.58 PM IST

ഓസ്‌കാർ എൻട്രി ഷോർട്ട് ലിസ്റ്റിൽ നായാട്ട്

aa

ഒാസ്കാർ അവാർഡിന് പരിഗണിക്കാനുള്ള ഇന്ത്യൻ സിനിമകൾ തിരഞ്ഞെടുക്കുന്നതിന്റെ സ്ക്രീനിംഗ് ആരംഭിച്ചു. മലയാളത്തിൽനിന്ന് നായാട്ട് ഒാസ്കാർ എൻട്രിക്കുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം നേടി. സംവിധായകൻ ഷാജി എൻ. കരുൺ അദ്ധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുക്കുക. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ ജോജു ജോർജ് , കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് നായാട്ടിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

യോഗിബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം മണ്ടേല, ചൊല്ലോ ഷോ എന്ന ഗുജറാത്തി സിനിമ, സ്വാതന്ത്ര്യ സമരസേനാനിയായ ഉദ്ദം സിംഗിന്റെ ജീവിതം പറഞ്ഞ സർദാർ ഉദ്ദം , വിദ്യാബാലൻ പ്രധാന വേഷത്തിൽ എത്തിയ ഷേർണി എന്നിവയും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അടുത്ത മാർച്ച് 27നാണ് 94-ാം ഒാസ്കാർ പുരസ്കാര സമർപ്പണച്ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായി ഫെബ്രുവരിയിൽ ഒാസ്കാർ നോമിനേഷൻസ് പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAYATU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.