ഐസ് ഒരതിക്കു ശേഷം അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന ജോയി ഫുൾ എൻജോയ് എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്നു. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ നിർമ്മിക്കുന്ന ചിത്രത്തിന് മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രമായ വീകം കൊച്ചിയിൽ ആരംഭിച്ചു. സിദ്ദിഖ്, ഷീലു എബ്രഹാം, അജുവർഗീസ്, ഡെയ്ൻ ഡേവിസ്, ദിനേശ് പ്രഭാകർ, ഡയാന ഹമീദ് എന്നിവരാണ് മറ്റു താരങ്ങൾ. കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്കുശേഷം സാഗർഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവഹിക്കുന്നു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. ഷീലു എബ്രഹാം നിർമ്മാതാവാകുന്നത് ആദ്യമാണ്. എഡിറ്റിംഗ് ഹരീഷ് മോഹൻ, സംഗീതം : വില്യംസ് ഫ്രാൻസിസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |