SignIn
Kerala Kaumudi Online
Thursday, 28 March 2024 11.13 PM IST

ദുൽഖറിന്റെ കുറുപ്പ് തിയേറ്ററുകളിൽ തന്നെ, റിലീസ് നവംബറിൽ

aa

ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് നവംബറിൽ തിയേറ്ററുകളിലെത്തും. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന കുറുപ്പ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന കുറുപ്പ് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മുതൽമുടക്കിലൊരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

ദുൽഖർ സൽമാന്റെ നിർമ്മാണ വിതരണ കമ്പനിയായ വേഫെയറർ ഫിലിംസും എം. സ്റ്റാർ എന്റർടെയ്‌ൻമെന്റ്‌സും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം കേരളത്തിലും അഹമ്മദാബാദിലും ദുബായിലും ബംഗളൂരുവിലും മംഗളൂരുവിലും മൈസൂരിലുമായാണ് ആറ് മാസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയത്.

ജിതിൻ. കെ. ജോസിന്റെ കഥയ്ക്ക് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ് തിരക്കഥയും സംഭാഷണവുമെഴുതിയിരിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം: സുഷിൻ ശ്യാം, വിനി വിശ്വലാലാണ് ക്രിയേറ്റീവ് ഡയറക്ടർ. പ്രൊഡക്ഷൻ ഡിസൈനർ: വിനീഷ് ബംഗ്ളാൻ, എഡിറ്റിംഗ്: വിവേക് ഹർഷൻ.

മൂത്തോനിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ബോളിവുഡ് താരം ശോഭിത ധുലിപാലയാണ് കുറുപ്പിലെ നായിക. ഇന്ദ്രജിത്ത്, സണ്ണി വയ്‌ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, സുരഭിലക്ഷ്മി, ശിവജിത്ത് പത്മനാഭൻ എന്നിവർക്കൊപ്പം യശ്ശഃശരീരനായ പി. ബാലചന്ദ്രനും കുറുപ്പിൽ വേഷമിട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DULQAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.