SignIn
Kerala Kaumudi Online
Friday, 19 April 2024 9.09 PM IST

ചെറിയാൻ ഫിലിപ്പിന്റെ നിലപാട് മാറിയോ,​ ആരുടെയും രക്ഷകർത്താവ് ആകാനില്ലെന്ന് മുഖ്യമന്ത്രി ​

kk

തിരുവനന്തപുരം: ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെതര്‍ലന്‍ഡ്‌സ് മാതൃക അവിടെ പോയി മനസിലാക്കിയ ശേഷം പിന്നീടെന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ലെന്ന ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമായിട്ടുള്ളതാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുന്‍പ് കോണ്‍ഗ്രസുമായി സഹകരിച്ചിരുന്ന ചെറിയാന്‍ ഫിലിപ്പ് ഇടത്പക്ഷവുമായി ചേര്‍ന്ന് സഹകരിക്കുന്നു. പൊതു രംഗത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് അദ്ദേഹം.കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്നും ഇടതുപക്ഷവുമായി സഹകരിക്കേണ്ടതാണെന്നും തോന്നിയ അദ്ദേഹം നല്ല രീതിയിലാണ് സഹകരിച്ചത്. തിരിച്ചും നല്ല രീതിയില്‍ മാന്യമായിട്ടാണ് ചെറിയാന്‍ ഫിലിപ്പിനോട് സഹകരിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലയില്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന്റെ രക്ഷാകര്‍തൃ സ്ഥാനത്ത് നിന്നുകൊണ്ട് കൊണ്ടുനടന്നു എന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN PHILIP, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.