ന്യൂഡൽഹി: യു.എ.പി.എ കേസുകളിൽ ദേശീയ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കും വരെ അന്വേഷണചുമതല പൊലീസിനെന്ന് സുപ്രീംകോടതി. ദേശീയ അന്വേഷണ ഏജൻസി കേസ് ഏറ്റെടുക്കുമെന്ന് നിർദ്ദേശം വന്നാലുടൻ സംസ്ഥാന പൊലീസിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. 2016ൽ ഐസിസ് ബന്ധം ആരോപിച്ച് നസീർ ബിൻ അബു ബക്കർ യഫായിയേയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം.
2016 സെപ്തംബർ 8ന് കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയ്ക്ക് കൈമാറിയിരുന്നു. ഇതിനിടെ മുബയ് പൊലീസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എൻ.ഐ.എ ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കാട്ടി പ്രതികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.