തളിപ്പറമ്പ് : തിമിംഗില വിസർജ്ജ്യം (ആംബർഗ്രീസ് ) വിൽക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ഫോറസ്റ്റ് ഫ്‌ളയിംഗ് സ്ക്വാഡിന്റെ പിടിയിലായി. കണ്ണൂർ മാതമംഗലം-കോയിപ്ര റോഡിൽ നടത്തിയ പരിശോധനക്കിടെയാണ് 30 കോടി രൂപ വില വരുന്ന 9 കിലോ ഗ്രാം ആംബർഗ്രീസുമായി കോയിപ്ര സ്വദേശി ഇസ്മായിലും ബംഗളൂരു സ്വദേശി അബ്ദുൾറഷീദും പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് വിജിലൻസ് പി.സി.സി.എഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. വാങ്ങാനെത്തിയവർ നിലമ്പൂർ സ്വദേശികളാണ്.