പരമോന്നത ബഹുമതി പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്ര സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തികൾക്കായി കേന്ദ്ര സർക്കാർ നൽകി വരുന്ന പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതികൾ ഏർപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പുരസ്കാരങ്ങൾക്ക് കേരള പുരസ്കാരങ്ങളെന്ന് പേര് നൽകും. 'കേരള ജ്യോതി', 'കേരള പ്രഭ', 'കേരള ശ്രീ' എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടാകും പുരസ്കാരങ്ങൾ.
പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവർഷവും ഏപ്രിൽ മാസം പൊതുഭരണ വകുപ്പ് നാമനിർദ്ദേശങ്ങൾ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പ്രഖ്യാപിക്കും. രാജ്ഭവനിൽ
പുരസ്കാരവിതരണ ചടങ്ങ് നടത്തും. കേരള ജ്യോതി ഒരാൾക്കാണ് നൽകുക. കേരള പ്രഭ രണ്ടുപേർക്കും കേരളശ്രീ അഞ്ചുപേർക്കും നൽകും. പ്രാഥമിക, ദ്വിതീയ സമിതികളുടെ
പരിശോധനയ്ക്ക് ശേഷമാകും അവാർഡ് സമിതി പുരസ്കാരം നിർണയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |