കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസും ചെന്നൈയിലെ സുരാന ആൻഡ് സുരാന ഇന്റർനാഷണൽ അറ്റോർണീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഡോ. എ.ടി. മാർക്കോസ് മെമ്മോറിയൽ ടെക്നോളജി ലാ മൂട്ട് കോർട്ട് മത്സരം 22 മുതൽ 24 വരെ നടക്കും. 22ന് രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കുസാറ്റ് പ്രോവൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. സുരാന ആൻഡ് സുരാന അക്കാഡമിക് ഇനിഷ്യേറ്റീവ് മേധാവി പ്രീതം സുരാന, നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി തുടങ്ങിയവർ സംസാരിക്കും.