വാഷിംഗ്ടൺ: അന്തരിച്ച മുൻ അമേരിക്കൻ സെക്രട്ടറി കോളിൻ പവലിനെ കുറ്റപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാക്ക് യുദ്ധത്തിന് കാരണക്കാരൻ പവലാണെന്നും വിശ്വസ്തതയില്ലാത്ത വ്യക്തിയായിരുന്നുവെന്നും ട്രംപ് ആരോപിച്ചു.
ഇറാക്കിന്റെ കാര്യത്തിൽ വലിയ തെറ്റാണ് പവൽ ചെയ്തത്. എന്നാൽ, മരണശേഷം മാദ്ധ്യമങ്ങൾ അദ്ദേഹത്തെ മഹത്വവത്കരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ട്. പേരിൽ മാത്രമായിരുന്നു അദ്ദേഹം റിപ്പബ്ലിക്കൻ എന്നും ട്രംപ് കുറ്റപ്പെടുത്തി. ട്രംപിന്റെ നടപടികളെ പവൽ രൂക്ഷമായി വിമർശിച്ചിരുന്നു.