പാലക്കാട്: അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് സ്തംഭനാവസ്ഥയിലായ നിർമാണ മേഖലയിൽ അടിയന്തരൽ ഇടപെടലിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പൻ. കേരള നിർമാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പാലക്കാട് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി മുരളീധരൻ അദ്ധ്യക്ഷനായി. മനോജ്ചിങ്ങനൂർ മുഖ്യ പ്രഭാഷണം നടത്തി. സത്യൻ പെരുമ്പറക്കോട്, സുധാകരൻ പ്ലാക്കാട്ട് , എം. കബീർ, എൻ. ദേവയാനി, ഹംസ ഓങ്ങല്ലൂർ, എ. സെൽവരാജ്, എസ് സോമൻ, രാജേശ്വരി പുതുശ്ശേരി, വി. ശശി, വി.സി. രാമദാസ് , പ്രകാശിനി സുന്ദരൻ, പി. ബാലകൃഷ്ണൻ, എ. ഭാസ്കരൻ , കെ. സുന്ദരൻ , ചന്ദ്രൻ വിയ്യക്കുറുശ്ശി, കെ.എ. ബാലകൃഷ്ണൻ , സുഹറാബി, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.