കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. പവന് 120 രൂപ കൂടി 35,560 ആയി. ഗ്രാമിനാകട്ടെ 15 രൂപ വർദ്ധിച്ച് 4445 ലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1,773.60 ഡോളറായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 10 ഗ്രാമിന് 47,405 നിലവാരത്തിലാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് മൂല്യം കുറഞ്ഞിട്ടുണ്ട്.