SignIn
Kerala Kaumudi Online
Saturday, 20 April 2024 2.57 AM IST

ഫസ്റ്റ് ബെൽ കാത്ത്... അതിവേഗം, രോഗപ്രതിരോധത്തിൽ ഊന്നി

bell

തൃശൂർ: നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) വഴി ലഭ്യമാക്കാൻ ശ്രമം. കഴിഞ്ഞദിവസം കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇതിന് ധാരണയായിരുന്നു. വിവിധ സംഘടനകളുടെ പ്രതിനിധികൾ മാസ്‌ക് ഉൾപ്പെടെ സംഭാവന ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.
ഒരു വിദ്യാലയത്തിന് ഒരു ആരോഗ്യപ്രവർത്തകന്റെ സേവനം ആരോഗ്യവകുപ്പ് ഉറപ്പുവരുത്തും. വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പി.എച്ച്.സിയിലെ ഡോക്ടർമാർക്ക് ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച് പ്രത്യേക നിർദ്ദേശം നൽകും. അദ്ധ്യാപകരിൽ കൊവിഡ് ബാധിച്ചവർ, അലർജി മുതലായ രോഗങ്ങളുള്ളവർ തുടങ്ങിയവരുടെ വാക്‌സിനേഷൻ പൂർത്തിയാകാനുണ്ട്. പാചകത്തൊഴിലാളികൾ, സ്‌കൂൾ വാഹനത്തിലെ ഡ്രൈവർമാർ, സഹായികൾ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരും നവംബർ ഒന്നിന് മുൻപായി രണ്ട് ഡോസ് വാക്‌സിനേഷനും പൂർത്തിയാക്കണം. രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള കൗൺസലിംഗ് നടത്താനുള്ള ചുമതല വനിതാ ശിശു ക്ഷേമ വകുപ്പിനാണ്. സ്‌കൂളിലെ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള ചുമതലയും അടുക്കള ശുചീകരണം തുടങ്ങിയവയും ഭക്ഷണവിതരണവും ശ്രദ്ധിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിനൊപ്പം ആരോഗ്യം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകൾ കൂടി സഹകരിക്കും.


മറ്റ് നിർദ്ദേശങ്ങൾ

കൂടുതൽ കുട്ടികളുള്ള വിദ്യാലയങ്ങളിൽ പൊലീസിന്റെ സഹായം
തിരക്കേറിയ പ്രദേശങ്ങളിൽ പൊലീസിനെ വിന്യസിക്കും
പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാലയ മേധാവികളുടെ യോഗം ഉടൻ
സ്‌കൂളുകളുടെ ഫിറ്റ്‌നെസ് പരിശോധന കർശനമാക്കും.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തിന്റെയും പരിശോധന


27നുള്ളിൽ ശുചീകരണം പൂർത്തിയാകും

വിദ്യാലയം ശുചിയാക്കാൻ നടത്തിയ 'കളിമുറ്റമൊരുക്കാം' വിജയിച്ചതായാണ് വിലയിരുത്തൽ. 27നുള്ളിൽ ശുചീകരണ പ്രവർത്തനം പൂർത്തിയാകും. 25ന് മുൻപ് പ്രത്യേകയോഗം വിളിച്ചുചേർത്ത് ശുചീകരണ പൂർത്തീകരണ പ്രഖ്യാപനം നടത്തണം. ജില്ലാതല പ്രഖ്യാപനം 27ന് നടത്തും. വിദ്യാഭ്യാസ ഓഫീസർമാർ വിദ്യാലയ സന്ദർശനത്തിന്, ജനപ്രതിനിധിനിധികളെയും കൂട്ടണം. 22ന് ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കളക്ടർക്ക് കൈമാറണം. വിദ്യാലയങ്ങളുടെ വാഹന പരിശോധന, തിരക്കേറിയ റോഡുകളിൽ അധികവാഹനങ്ങൾ മുതലായ കാര്യങ്ങളിൽ ഗതാഗത വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ വകുപ്പുകൾ, പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ തല വിദ്യാഭ്യാസ സമിതികൾ വിളിച്ചു ചേർക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.