SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.52 PM IST

ശ്രീലങ്ക സൂപ്പർ 12ൽ

sreelanka

അബുദാബി: ലോകകപ്പ് ആദ്യ റൗണ്ട് ഗ്രൂപ്പ് എയിലെ മത്സരത്തിൽ അയർലൻഡിനെ 70 റൺസിന് തകർത്ത് ശ്രീലങ്ക സൂപ്പർ 12 റൗണ്ടിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടിക്കിറങ്ങിയ അയർലൻഡ് 18.3 ഓവറിൽ 101 റൺസിന് ആൾഔട്ടാവുകയായിരുന്നു. ആദ്യ റൗണ്ടിൽ നിന്ന് സൂപ്പർ 12ൽ എത്തുന്ന ആദ്യടീമാണ് ശ്രീലങ്ക. 47 പന്തിൽ 10 ഫോറും 1 സിക്സും ഉൾപ്പെടെ 71റൺസും ബൗളിംഗിൽ 4 ഓവറിൽ 12 റൺസ് മാത്രം വഴങ്ങി1 വിക്കറ്റുമെടുത്ത വാനിൻഡു ഹസരങ്കയാണ് ലങ്കയുടെ വിജയശില്പി.8/3 എന്ന നിലയിൽ തകർന്നിടത്തു നിന്നാണ് ശ്രീലങ്കടെ ഹസരങ്കയും പതും നിസ്സാങ്കയും (47 പന്തിൽ 61)​ ചേർന്ന് രക്ഷപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SREELANKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.