SignIn
Kerala Kaumudi Online
Friday, 29 March 2024 7.37 AM IST

ഇനി തെളിഞ്ഞ് കത്തും... കട്ടില്ലാതെ

d
വിഴിഞ്ഞം: കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്ഷനിൽ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. പോത്തൻകോട്, കാട്ടാക്കട എന്നിവിടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ മൂന്നാമത്തെ 220 കെ.വി സബ് സ്റ്റേഷനാണിത്. നിലവിൽ 66 കെ.വി സബ്സ്റ്റേഷനാണ് വിഴിഞ്ഞത്തുള്ളത്. ഇതിനോടു ചേർന്ന് ഒന്നര ഏക്കറിൽ 2019 ഡിസംബർ 18നാണ് പുതിയ സബ് സ്റ്റേഷൻ നിർമാണം തുടങ്ങിയത്.

വിഴിഞ്ഞം: കെ.എസ്.ഇ.ബി വിഴിഞ്ഞം സെക്ഷനിൽ നിർമ്മാണം പുരോഗമിക്കുന്ന ആധുനിക 220 കെ.വി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഡിസംബറിൽ നടക്കും. പോത്തൻകോട്, കാട്ടാക്കട എന്നിവിടങ്ങൾ കഴിഞ്ഞാൽ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ മൂന്നാമത്തെ 220 കെ.വി സബ് സ്റ്റേഷനാണിത്. നിലവിൽ 66 കെ.വി സബ്സ്റ്റേഷനാണ് വിഴിഞ്ഞത്തുള്ളത്. ഇതിനോടു ചേർന്ന് ഒന്നര ഏക്കറിൽ 2019 ഡിസംബർ 18നാണ് പുതിയ സബ് സ്റ്റേഷൻ നിർമാണം തുടങ്ങിയത്.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിഴിഞ്ഞത്തോടൊപ്പം നഗരത്തിലെ മുട്ടത്തറ, വേളി തുടങ്ങിയ സബ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലേക്കും വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാൻ സാധിക്കും. നിലവിൽ ടെക്നോപാർക്കിൽ നിന്നുള്ള വൈദ്യുതിയാണ് മുട്ടത്തറയിലും വേളിയിലും എത്തുന്നത്. ടെക്നോപാർക്കിൽ എന്തെങ്കിലും സംഭവിച്ചാൽ ഇവിടങ്ങളിൽ വൈദ്യുതി മുടങ്ങാറാണ് പതിവ്. എന്നാൽ വിഴിഞ്ഞത്തെ സബ് സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോട് അനുബന്ധിച്ചുള്ള വൻ വ്യവസായ സാദ്ധ്യതകൾ ലക്ഷ്യമിട്ടാണ് പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.

ഇപ്പോഴത്തെ 66 കെ.വി സബ് സ്റ്റേഷന് ഉപഭോക്താക്കളുടെ വർദ്ധനയ്‌ക്ക് അനുസരിച്ച് വൈദ്യുതി ലഭ്യമാക്കാൻ സാധിക്കുന്നില്ല. ട്രാൻസ്ഗ്രിഡ് വഴിയുള്ള പുതിയ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രസരണ നഷ്‌ടമടക്കമുള്ള ബുദ്ധിമുട്ടുകൾക്കും പരാതികൾക്കും പരിഹാരമാകും. കിഫ്ബി പദ്ധതി പ്രകാരം ഏറ്റുമാനൂരും വിഴിഞ്ഞത്തുമായി നിർമ്മിക്കുന്ന രണ്ട് സബ് സ്റ്റേഷനുകൾക്ക് 114 കോടി രൂപയാണ് ചെലവ്. ജി.ഇ ചെന്നൈ എന്ന കമ്പനിക്കാണ് നിർമ്മാണച്ചുമതല.

വാഹന ചാർജിംഗിനും സൗകര്യം

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുള്ള ഇവിടെ പെട്രോൾ പമ്പുകൾക്ക് സമാനമായി യാത്രക്കാർക്കുള്ള ടോയ്ലെറ്റും ടയറുകളിൽ കാറ്റ് നിറയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനായതിനാൽ (ജി.ഐ.എസ്) സ്ഥലവും ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ ജീവനക്കാരുടെ എണ്ണവും കുറച്ചുമതി എന്നുള്ളതാണ് മറ്റൊരു നേട്ടം.

ഭൂഗർഭ കേബിൾ സ്ഥാപിച്ചു തുടങ്ങി

വേളി, മുട്ടത്തറ സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി വിതരണത്തിനായുള്ള

ഭൂഗർഭ കേബിൾ കൂടി സ്ഥാപിച്ച് തുടങ്ങി. പൂർണമായും ഓട്ടോമാറ്റിക് ആയിട്ടാവും പുതിയ 220 കെ.വി സബ്സ്റ്റേഷൻ പ്രവർത്തനം. നിലവിലെ 66 കെ.വി സ്റ്റേഷന്റെ പ്രവർത്തനം പരിമിതപ്പെടുത്തി വിശാല സ്ഥലത്താണ് വാഹന ചാർജിംഗ് സ്റ്റേഷൻ അടക്കമുള്ള സേവനങ്ങൾ സജ്ജമാക്കുന്നത്. ഇതിന്റെ സർവേ ജോലികൾ പൂർത്തിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, KSEB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.