SignIn
Kerala Kaumudi Online
Thursday, 25 April 2024 9.11 PM IST

മീശ ഇല്ലാത്തതുകൊണ്ട് സെൽഫിയെടുക്കാൻ പോലും കോൺഫിഡൻസ് ഇല്ലാത്തവരാണോ നിങ്ങൾ, മുഖം മിനുക്കാം, വീട്ടിൽ ഇരുന്ന് ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ

beauty

മീശ ഇല്ലാത്തതുകൊണ്ട് സെൽഫിയെടുക്കാൻ പോലും കോൺഫിഡൻസ് ഇല്ലാത്ത ഒരുപാട് പേരുണ്ട്. മുഖത്ത് രോമം വളരാനായി ബ്യൂട്ടീപാർലറുകളിൽ പോയും, പല ഓയിലുകൾ വാങ്ങിയും പോക്കറ്റ് കാലിയാക്കിയ നിരവധി പേരുണ്ട്. എന്നാൽ പലപ്പോഴും നിരാശയായിരിക്കും ഫലം.

കട്ടിയ്ക്ക് താടിയുണ്ടാകും, എന്നാൽ എത്ര പരിശ്രമിച്ചിട്ടും മീശ വളരാത്ത ചിലരുമുണ്ട്.ടെസ്റ്റോസ്റ്റീറോൺ എന്ന ഹോർമോൺ ആണ് പുരുഷൻമാർക്ക് മുഖത്ത് രോമങ്ങൾ വളരുന്നതിനുള്ള പ്രധാന കാരണം. താടിയും മീശയും കുറവാണെങ്കിൽ ഡോക്ടറെ കണ്ട് ടെസ്റ്റോസ്റ്റീറോൺ പരിശോധിക്കുക. അമിതമായ ടെൻഷനോ മറ്റോ ഉണ്ടെങ്കിൽ ടെസ്റ്റോസ്റ്റീറോണിനെ ബാധിക്കും.ടെസ്റ്റോസ്റ്റീറോൺ വർദ്ധിപ്പിക്കാനുള്ള പ്രധാന മാർഗം വ്യായാമമാണ്.

ഒരു പരിധിവരെ താടിയും മുടിയുമൊക്കെ പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്നാൽ താടിയുടെയും മീശയുടെയുമൊക്കെ വളർച്ച കൂട്ടാൻ നമുക്ക് പല കാര്യങ്ങളും ചെയ്യാൻ പറ്റും. ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിലിരുന്നുകൊണ്ട് മീശ വളർത്താൻ ചില വഴികളുണ്ട്. മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് മുഖം കഴുകുക. താടിയിലും മീശ വരുന്ന ഭാഗത്തും നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തുള്ള രക്തയോട്ടം കൂട്ടുകയും, രോമവളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട പൊടിച്ചതും, രണ്ട് ടേബിൾ സ്പൂൺ നാരങ്ങാ നീരും കൂടി യോജിപ്പിച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇത് മുഖത്ത് തേച്ചു പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ദിവസം രണ്ട് തവണ ഇങ്ങനെ ചെയ്താൽ രോമവളർച്ചയ്ക്ക് നല്ലതാണ്. എന്നാൽ അലർജിയോ മറ്റോ തോന്നുകയാണെങ്കിൽ ഉടൻ കഴുകി കളയുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEAUTY, MEN
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.