SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.42 PM IST

ആരാണ് ആഡംബരത്തിൽ പറക്കുന്നത്, ഒറ്റ ചിത്രം കൊണ്ട് കേന്ദ്രമന്ത്രിയുടെ വായടപ്പിച്ച്  കോൺഗ്രസ് നേതാവ്

modi

ന്യൂഡൽഹി : രാജ്യത്ത് പെട്രോൾ ഡീസൽ വില മാനംമുട്ടെ ഉയരുകയാണ്. എണ്ണവില വർദ്ധിച്ചു എന്ന വാർത്ത കേട്ടാണ് ഓരോ ദിവസവും ഇപ്പോൾ ആരംഭിക്കുന്നത് എന്ന അവസ്ഥയിലാണ് രാജ്യത്തിന്റെ പോക്ക്. വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തെക്കാൾ വില പെട്രോൾ ഡീസൽ എന്നിവയ്ക്കുണ്ടെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിനെ കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി ഗാന്ധി കുടുംബം വിമാനത്തിൽ സഞ്ചരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് നേരിട്ടത്. 'ആഡംബരത്തിൽ പറക്കുന്നവർ' എന്ന തലക്കെട്ടും അദ്ദേഹം നൽകി.

gandhi-family-

എന്നാൽ കേന്ദ്രമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര മറ്റൊരു ചിത്രം പോസ്റ്റ് ചെയ്താണ് നേരിട്ടത്. ബിസിനസുകാരായ ഗൗതം അദാനി, വിഭവ് കാന്ത് ഉപാദ്ധ്യായ എന്നിവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്തിൽ സഞ്ചരിക്കുന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന് കോൺഗ്രസ് നേതാവ് നൽകിയ തലക്കെട്ടും ഏറെ ശ്രദ്ധേയമായിരുന്നു. 'മോദി ജി, @ഹർദീപ് സിംഗ് പുരിജി നിങ്ങളെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നു' എന്നായിരുന്നു അത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, SONIA, GANDHI, GANDHI FAMILY, TWEET, OIL PRICE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.